Wednesday, July 22, 2026
Kerala News

ഇറാനെതിരായ അമേരിക്കയുടെ ആക്രമണം ഏകപക്ഷീയം: മുഖ്യമന്ത്രി

ഇറാനെതിരായ അമേരിക്കയുടെ ആക്രമണം ഏകപക്ഷീയം: മുഖ്യമന്ത്രി

കൊച്ചി: പശ്ചിമേഷ്യയിലെ അശാന്തിയില്‍ സംസ്ഥാനത്തിനും ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറാനെതിരെ അമേരിക്കയുടെ ആക്രമണം ഏകപക്ഷീയമാണെന്നും നടക്കുന്നത് കാട്ടിലെ വന്യമൃഗ നീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊച്ചിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഓരോ കുടുംബത്തിനും പ്രവാസി ബന്ധമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന അമേരിക്ക, മറ്റാരും ആ ശേഷി കൈവരിക്കരുത് എന്ന് വാശിപിടിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ വളര്‍ത്തുന്ന അമേരിക്ക ഐക്യരാഷ്ട്രസഭയെ പോലും അംഗീകരിക്കുന്നില്ലെന്നും, ഇറാന്റെ എണ്ണ സമ്പത്തിലാണ് അവരുടെ കണ്ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ചതിനെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുത്തു. യുദ്ധവിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment