Wednesday, July 22, 2026
Kerala News

എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ത്ഥി പാനല്‍ തയ്യാറാക്കി സിപിഐ; അന്തിമ തീരുമാനം നാളെ

എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ത്ഥി പാനല്‍ തയ്യാറാക്കി സിപിഐ; അന്തിമ തീരുമാനം നാളെ


കൊച്ചി: വടക്കന്‍ പറവൂര്‍ ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. വടക്കന്‍ പറവൂരില്‍ മത്സരിപ്പിക്കാനായി മൂന്ന് പേരുടെ പേരുകളാണ് ജില്ലാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ. എം. ദിനകരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ. ബി. അറുമുഖന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കും.

പൊതുസ്വതന്ത്രരെ പരിഗണിക്കണോ, മറ്റ് മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കണോ, അല്ലെങ്കില്‍ ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്നുള്ളവരെ തന്നെ തിരഞ്ഞെടുക്കണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനം എടുക്കുക. അതേസമയം എഐവൈഎഫ് നേതാവ് ബിബിന്‍ ദിനകരനെ പരിഗണിക്കണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

വടക്കന്‍ പറവൂരില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ ശക്തമായ മത്സരം ഉറപ്പാക്കാന്‍ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും മണ്ഡലം സിപിഐ തന്നെ നിലനിര്‍ത്താനാണ് ഒടുവില്‍ ധാരണയായത്. 2001 മുതല്‍ വി. ഡി. സതീശനാണ് വടക്കന്‍ പറവൂരിലെ എംഎല്‍എ. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുവരുന്ന സതീശനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന ആവശ്യം ഇടത് മുന്നണിക്കുള്ളില്‍ ശക്തമായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment