Wednesday, July 22, 2026
India News

മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 10 ഡിഗ്രി വരെ ഉയരാം

മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 10 ഡിഗ്രി വരെ ഉയരാം


ദില്ലി: ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാധാരണ നിലയില്‍ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മുതല്‍ മാര്‍ച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശിലെ പല പ്രദേശങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഇത് സാധാരണ താപനിലയേക്കാള്‍ ഏകദേശം 14 ഡിഗ്രി കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശിലെ കുളു, മാണ്ഡി, സോളന്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment