Wednesday, July 22, 2026
Kerala News

ആറ്റുകാല്‍ പൊങ്കാല മാലിന്യ വിവാദം; അഞ്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ആറ്റുകാല്‍ പൊങ്കാല മാലിന്യ വിവാദം; അഞ്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അഞ്ച് ആരോഗ്യ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നഗരസഭ നടപടി സ്വീകരിച്ചത്.

ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മണക്കാട്, ജഗതി സര്‍ക്കിള്‍ ഓഫീസുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമാണ് നടപടി നേരിട്ടത്. ജഗതി സര്‍ക്കിള്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിസ്മി റാണിയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആശാ ദിവാഗറും മണക്കാട് സര്‍ക്കിളിലെ രാഖി, ആതിര, പ്രദീപ് എന്നിവരെയും മറ്റ് ഓഫീസുകളിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ച പ്രദേശങ്ങളുടെ ചുമതല ഈ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. തുടര്‍ന്നാണ് നഗരസഭ നടപടി കൈക്കൊണ്ടത്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം പാളിയ സംഭവത്തെ തെരഞ്ഞെടുപ്പ് സമയത്ത് നഗരസഭ ഭരിക്കുന്ന ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി എല്‍ഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്, മന്ത്രി സ്വന്തം വകുപ്പിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്ന മറുപടിയാണ് മേയര്‍ വി വി രാജേഷ് നല്‍കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment