Wednesday, July 22, 2026
Kerala News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

പശ്ചിമേഷ്യന്‍ സംഘര്‍ഷം:   പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ വ്യതിയാനം കണക്കിലെടുത്ത് രാജ്യത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 60 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇതിനുമുമ്പ് വില (50 രൂപ) വര്‍ദ്ധിപ്പിച്ചത്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയിലും വന്‍ വര്‍ദ്ധനവാണുള്ളത്. മാര്‍ച്ച് ഒന്നിന് 29 രൂപ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ 115 രൂപ കൂടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC), എച്ച്പിസിഎല്‍ (HPCL), ബിപിസിഎല്‍ (BPCL) എന്നീ എണ്ണ വിപണന കമ്പനികളാണ് പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക വില്‍പ്പന നികുതി അല്ലെങ്കില്‍ വാറ്റ് (VAT) എന്നിവയുടെ വ്യത്യാസം കാരണം ഓരോ സംസ്ഥാനങ്ങളിലും നിരക്കുകളില്‍ മാറ്റമുണ്ടാകും. ഐഒസി വെബ്സൈറ്റ് പ്രകാരം പുതുക്കിയ നിരക്കുകള്‍ ഇങ്ങനെയാണ്: മുംബൈയില്‍ 912.50 രൂപ, കൊല്‍ക്കത്തയില്‍ 939 രൂപ, ചെന്നൈയില്‍ 928.50 രൂപ.

സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി, ഉജ്ജ്വല പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള 10 കോടിയിലധികം കണക്ഷനുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ചതാണ് നിലവിലെ ഈ പെട്ടെന്നുള്ള വിലവര്‍ദ്ധനവിന് പ്രധാന കാരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment