ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കം ശക്തമാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരിശങ്കറും സി.എസ്. സുജാതയും സുധാകരനുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം. സുധാകരന്റെ വീട്ടിലെത്തിയാണ് സി.എസ്. സുജാത ചര്‍ച്ച നടത്തുന്നത്.
ഇതിനിടെ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ ജി. സുധാകരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യാതിഥിയായാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്.
അതേസമയം വിഷയത്തില്‍ ജി. സുധാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുന്നതില്‍ അദ്ദേഹം ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ല. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തുന്ന സാഹചര്യത്തില്‍ സുധാകരനെ അനുനയിപ്പിക്കാന്‍ അദ്ദേഹം നേരിട്ട് ഇടപെടുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
എം.എ. ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടിട്ടും സുധാകരന്‍ അനുനയത്തിന് വഴങ്ങിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ സുധാകരനില്‍ നിന്ന് ഉണ്ടാകില്ലെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. മറുവശത്ത്, സുധാകരന്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ കോണ്‍ഗ്രസ് ക്യാമ്പും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ഉടന്‍ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
Comments
No comments yet. Be the first to comment!
Leave a Comment