Wednesday, July 22, 2026
Kerala News

യുഡിഎഫില്‍ സീറ്റ് വിഭജനം: കുട്ടനാടും ഇടുക്കിയും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം; ജോസഫ് വിഭാഗവുമായി ഇന്ന് ചര്‍ച്ച

യുഡിഎഫില്‍ സീറ്റ് വിഭജനം: കുട്ടനാടും ഇടുക്കിയും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം; ജോസഫ് വിഭാഗവുമായി ഇന്ന് ചര്‍ച്ച



യുഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌കേരളാ കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) ഇടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കുട്ടനാട്, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് ഇന്ന് വൈകിട്ട് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തും.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) മത്സരിച്ചത്. എന്നാല്‍ ഇത്തവണ അത്രയും സീറ്റുകള്‍ നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പരമാവധി എട്ട് സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന് കോണ്‍ഗ്രസ് ഇതിനകം തന്നെ ജോസഫ് വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടെ മുസ്ലീം ലീഗുമായി സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് ധാരണയിലെത്തി. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുക. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. പകരമായി പട്ടാമ്പി സീറ്റ് ലീഗിന് കൈമാറും. കോങ്ങാട്, ബാലുശേരി സീറ്റുകള്‍ പരസ്പരം വെച്ചുമാറുന്നതും പരിഗണനയിലാണ്.

കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചില ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന് ആ സീറ്റ് നല്‍കിയാല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിനുള്ളില്‍. കൂടാതെ ആ സീറ്റ് വിട്ടുകൊടുത്താല്‍ ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടാകാനുമിടയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് ആവശ്യപ്പെടുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment