തിരുവനന്തപുരം കഴക്കൂട്ടത്തെ സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവിന്റെ ആരോപണം ഉയര്‍ന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിനുള്ളില്‍ തുണി തുന്നിക്കെട്ടിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. മേനംകുളം സ്വദേശിയായ ഷീബ പ്രമോദ് എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നു മാസത്തോളം കടുത്ത വേദന അനുഭവിച്ച ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.
ഡിസംബര്‍ 3-നാണ് ഷീബ പ്രമോദ് വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയത്. നടത്തിയ സ്‌കാനിംഗില്‍ അപ്പന്റിസൈറ്റിസ് പഴുത്ത് പൊട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസംബര്‍ 12-ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ തുടരുകയും പഴുകുകയും ചെയ്തു. വേദന ശക്തമായതോടെ യുവതി മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തുകൂടി നൂല്‍ പുറത്തേക്ക് വരുന്നതായി കണ്ടെത്തി. ഇതോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും ഉണ്ടെന്നത് വ്യക്തമായി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ സി.എസ്.ഐ മിഷന്‍ ആശുപത്രിയില്‍ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു.
സംഭവത്തില്‍ ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് ഷീബ പ്രമോദ് അറിയിച്ചു. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, തുണി വയറ്റില്‍ കുടുങ്ങിയത് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴായിരിക്കാമെന്നതാണ് ഡോക്ടര്‍മാരുടെ വിശദീകരണം
Comments
No comments yet. Be the first to comment!
Leave a Comment