Wednesday, July 22, 2026
India News

സുഖോയ് യുദ്ധവിമാനം തകര്‍ന്ന സംഭവം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

 സുഖോയ് യുദ്ധവിമാനം തകര്‍ന്ന സംഭവം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ സുഖോയ് Su-30MKI യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് ഡ്യൂട്ടിക്കിടെ ജീവന്‍ വെടിഞ്ഞതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. 

ജോര്‍ഹാട്ട് വ്യോമതാവളത്തില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം, രാത്രി 7:42 ഓടെ റഡാര്‍ ബന്ധം വേര്‍പെട്ട് കര്‍ബി ആംഗ്ലോങ് ജില്ലയിലെ ദുര്‍ഘടമായ മലനിരകളില്‍ തകര്‍ന്നുവീഴുകയായിരുന്നു. കാണാതായ പൈലറ്റുമാര്‍ക്കായി വ്യോമസേനയുടെ പ്രത്യേക സംഘം നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇരുവരും അപകടത്തില്‍ മരിച്ചതായി കണ്ടെത്തിയത്. റഷ്യന്‍ നിര്‍മ്മിത 4.5 തലമുറ യുദ്ധവിമാനമായ സുഖോയ് തകരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment