Wednesday, July 22, 2026
Kerala News

ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോ.സിറിയകിന്റെ പിതാവ് അറസ്റ്റില്‍

ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോ.സിറിയകിന്റെ പിതാവ് അറസ്റ്റില്‍

അങ്കമാലി: എറണാകുളത്തെ ജാസ്‌ലിയയയുടെ മരണത്തില്‍ പ്രതിയായ ഡോക്ടര്‍ സിറിയകിന്റെ പിതാവ് അറസ്റ്റില്‍. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. അങ്കമാലി പൊലീസാണ് സിറിയകിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. അപകടം നടന്ന് ഏഴുദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. പിതാവിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു.

ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്. 19 വയസുകാരിയായ ബിരുദ വിദ്യാര്‍ഥി ജാസ്ലിയ ജോണ്‍സണ്‍ പാര്‍ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തില്‍ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസുകാര്‍ വാഹനത്തിന്റെ ഫോട്ടോയെടുക്കാന്‍ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പൊലീസുകാര്‍ നോക്കിയിരുന്നെങ്കില്‍ പ്രതിയെ പിടികൂടാമായിരുന്നുവെന്നും കുടുംബം കുറ്റപ്പെടുത്തി.

പ്രത്യേക സംഘം രൂപീകരിച്ച് വിവിധ ഇടങ്ങളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആലുവ റൂറല്‍ എസ്പിയുടെ വിശദീകരണം. അതിനിടെ സിറിയക് കോട്ടയം സെക്ഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.ഇതിനിടെയാണ് പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment