ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ വ്യോമസേനയുടെ സുഖോയ് Su-30 MKI യുദ്ധവിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. വ്യാഴാഴ്ച വൈകുന്നേരം ജോര്‍ഹാട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി ഉയര്‍ന്ന വിമാനം, ഏഴ് മണിയോടെയാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
വിമാനവുമായുള്ള അവസാന ആശയവിനിമയം രാത്രി 7:42-നായിരുന്നുവെന്ന് വ്യോമസേന സ്ഥിരീകരിച്ചു. കര്‍ബി ആംഗ്ലോങ് ജില്ലയിലെ ദുര്‍ഘടമായ മലനിരകളിലും വനമേഖലയിലുമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക സംഘവും പ്രാദേശിക ഭരണകൂടവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അപകടകാരണം കണ്ടെത്താന്‍ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
Comments
No comments yet. Be the first to comment!
Leave a Comment