കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് പരുക്കേറ്റ സംഭവത്തില്‍ കെഎസ്യു പ്രവര്‍ത്തകരെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് നാല് മണിവരെയാണ് കസ്റ്റഡി അനുവദിച്ച് കോടതി ഉത്തരവിട്ടത്.
കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് കോടതിയെ സമീപിച്ചിരുന്നു.
പ്രതികളുമായി ഇന്ന് തന്നെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനാലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. കേസില്‍ ആരോഗ്യമന്ത്രിയുടെ മൊഴിയടക്കം ഇനി രേഖപ്പെടുത്താനുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment