Wednesday, July 22, 2026
India News

ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ; 2026-ല്‍ മാറ്റമുണ്ടാകുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ്

ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ; 2026-ല്‍ മാറ്റമുണ്ടാകുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ്


തമിഴ്‌നാട്ടിലെ രാഷ്ട്രീയരംഗത്ത് കടുത്ത ആരോപണങ്ങളുമായി ടിവികെ അധ്യക്ഷന്‍ വിജയ് രംഗത്ത്. ഡിഎംകെയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്  നേരെയാണ് വിജയിയുടെ വിമര്‍ശനം. പ്രചാരണയോഗങ്ങളില്‍ ആളുകളുടെ പങ്കാളിത്തം കുറയ്ക്കാന്‍ ഡിഎംകെ ശ്രമിക്കുന്നുവെന്നും, അതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു.

അഴിമതിയാണ് ഡിഎംകെയുടെ മുഖമുദ്രയെന്ന് ആരോപിച്ച വിജയ്, വീണ്ടും അധികാരത്തിലെത്തുമെന്ന അവകാശവാദം യാഥാര്‍ത്ഥ്യമല്ലെന്നും പറഞ്ഞു. പ്രഗത്ഭനായ നേതാവ് കരുണാനിധിക്ക്‌യ്ക്കുപോലും തുടര്‍ച്ചയായി അധികാരം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍, എം.കെ. സ്റ്റാലിനിലൂടെ അത് എങ്ങനെ സാധിക്കുമെന്ന് വിജയ് ചോദിച്ചു.

ടിവികെയെ രാഷ്ട്രീയമായി തടയാന്‍ ഡിഎംകെയും എഡിഎംകെയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും വിജയ് ആരോപിച്ചു. തമിഴ്‌നാട് ഭരിക്കാന്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കു മാത്രം അവകാശമുണ്ടെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും, എന്നാല്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ രാഷ്ട്രീയ സാഹചര്യം മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment