Wednesday, July 22, 2026
Kerala News

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: വ്യോമഗതാഗതം താറുമാറായി

 മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: വ്യോമഗതാഗതം താറുമാറായി


മധ്യപൂര്‍വേഷ്യന്‍ മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമഗതാഗത മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംഘര്‍ഷത്തിന്റെ അഞ്ചാം ദിവസവും അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് 40 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ടിരുന്ന 19 വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചു. അതേസമയം, ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് 58 പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രിത വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങളിലൂടെ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുകയാണ്.

പ്രതിസന്ധി നേരിടുന്നതിനായി യുഎഇയിലെ ഫുജൈറയില്‍ നിന്ന് കൊച്ചിയിലേക്ക് ഉള്‍പ്പെടെ എട്ട് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചു. കൊച്ചിയിലേക്കുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 8:50നാണ് പുറപ്പെടുക.

ഇതിനിടെ യുഎഇയിലെ ഫുജൈറയില്‍ കുടുങ്ങിയ യാത്രക്കാരില്‍ 186 പേര്‍ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. അക്ബര്‍ ട്രാവല്‍സ് ഒരുക്കിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലൂടെയാണ് ഇവര്‍ നാട്ടിലെത്തിയത്. യുഎഇയില്‍ കഴിയുന്നവര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിരിച്ചെത്തിയ യാത്രക്കാര്‍ പ്രതികരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment