Wednesday, July 22, 2026
International News

ഇറാന്‍ ആക്രമണം: കുവൈറ്റില്‍ പതിനൊന്നുകാരി കൊല്ലപ്പെട്ടു

ഇറാന്‍ ആക്രമണം: കുവൈറ്റില്‍ പതിനൊന്നുകാരി കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി:  ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ പതിനൊന്നുകാരി മരിച്ചു. കുവൈത്തില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍  തുടരവെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിലാണ് പതിനൊന്നുകാരിയ്ക്ക് പരുക്കേറ്റിരുന്നത്. മരിച്ച കുട്ടി കുവൈത്ത് സ്വദേശിയല്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിലെ മറ്റ് നാല് പേര്‍ കൂടി പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം തുടരുന്നത്.

ദുബായിലെ അല്‍ സീഫിലുള്ള യുഎസ് കോണ്‍സുലേറ്റിന് നേരെയും ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. കോണ്‍സുലേറ്റിന് സമീപം ചെറിയ രീതിയില്‍ തീപിടുത്തമുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന് പിന്നാലെ ഖത്തറിലെ അല്‍ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും നടന്നു. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള കേന്ദ്രങ്ങളെ തിരഞ്ഞുപിടിച്ചാണ് ഇറാന്‍ നിലവില്‍ പ്രത്യാക്രമണം നടത്തുന്നത്.

സൗദി അറേബ്യയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെയുള്ള ഇറാന്റെ ആക്രമണത്തെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പൗരന്മാരുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും തങ്ങള്‍ മുന്‍ഗണന നല്‍കുമെന്നും ആക്രമണത്തിന് ഇരയായ മറ്റ് രാജ്യങ്ങള്‍ക്ക് സൗദിയുടെ പൂര്‍ണ്ണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ പ്രവാസി സമൂഹവും വലിയ ആശങ്കയിലാണ്.









Related News

Comments

No comments yet. Be the first to comment!

Leave a Comment