ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ഡിജി ഷിപ്പിങ് സ്ഥിരീകരിച്ചു. ഒരു ഇന്ത്യക്കാരന് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന നാവികരാണ് മരിച്ചതെന്ന് വ്യക്തമാക്കിയ ഡിജി ഷിപ്പിങ്, ഇന്ത്യന്‍ കപ്പലുകള്‍ ആക്രമണത്തിനിരയായിട്ടില്ലെന്നും അറിയിച്ചു. കപ്പലുകള്‍ക്കും നാവികര്‍ക്കുമായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ചില മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജമ്മുകശ്മീര്‍ പൊലീസാണ് നടപടി സ്വീകരിച്ചത്. ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയതായും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം, ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
Comments
No comments yet. Be the first to comment!
Leave a Comment