Wednesday, July 22, 2026
International News

ബെയ്റൂത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു

 ബെയ്റൂത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു


ലെബനന്റെ തലസ്ഥാനമായ ബെയ്റൂത്ത് നഗരത്തിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണം നടത്തി. ബെയ്റൂട്ടിലെ ഹരേത് ഹ്രെയിക് പ്രദേശത്താണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ദിഹിയേ, അല്‍ ഹദത്ത് മേഖലകളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.

ബെയ്റൂട്ടിനോടൊപ്പം ടെഹ്‌റാന്‍ നഗരത്തിലും ഒരേ സമയം ആക്രമണം നടത്തിയതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

ഇതിനിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. പത്താം ക്ലാസും പ്ലസ് ടു ക്ലാസ്സുകളും ഉള്‍പ്പെടുന്ന പരീക്ഷകളാണ് പുനര്‍നിശ്ചയിച്ചത്. മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി Central Board of Secondary Education (സിബിഎസ്ഇ) അറിയിച്ചു.

സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി മാര്‍ച്ച് 5ന് സിബിഎസ്ഇ യോഗം ചേരും. തുടര്‍ന്ന് മാര്‍ച്ച് 7 മുതല്‍ നടത്താനിരുന്ന പരീക്ഷകളെക്കുറിച്ചും തീരുമാനം അറിയിക്കും.

ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കാണ് ഈ അറിയിപ്പ് ബാധകമാകുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment