Wednesday, July 22, 2026
India News

ഇറാന്‍ അനുകൂല പ്രതിഷേധം: ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി

ഇറാന്‍ അനുകൂല പ്രതിഷേധം: ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി



ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. സേനയുടെ വാഹനവ്യൂഹങ്ങളുടെ നീക്കം കശ്മീര്‍ ഭരണകൂടം റദ്ദാക്കിയതായാണ് വിവരം. പ്രതിഷേധങ്ങള്‍ പ്രകോപനപരമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ഇന്ന് മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് വാഹനങ്ങളുടെ നീക്കവും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ജനങ്ങളോട് പരമാവധി സംയമനം പാലിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കി. നിലവില്‍ സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളില്‍ ആറ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കശ്മീര്‍ താഴ്വരയില്‍ ഏകദേശം 75 പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ജമ്മു മേഖലയിലും പ്രതിഷേധങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment