പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷകളില്‍ മാര്‍ച്ച് 5, 6, 7 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം ബാധകമാകുന്നത്. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ നിശ്ചയിച്ചിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമൊന്നും ഉണ്ടായിരിക്കില്ല. സാധാരണയായി കേരളത്തില്‍ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളിലും പരീക്ഷകള്‍ നടക്കാറുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്കായി പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മേയ് മൂന്നാം വാരത്തിന് മുമ്പ് നടത്തുമെന്നും ഫലം പുറത്തുവന്ന ഉടന്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment