Wednesday, July 22, 2026
Kerala News

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷന്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷന്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി



എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ക്ക് പത്മവിഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വ്യക്തിക്ക് രാജ്യത്തെ ഉയര്‍ന്ന പൗര ബഹുമതികളിലൊന്നായ പുരസ്‌കാരം നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. കേസുകള്‍ പരിശോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച പറ്റിയതായും, പുരസ്‌കാരം നല്‍കാനുള്ള നടപടികള്‍ തടയണമെന്നും ശ്രീ നാരായണ ധര്‍മ്മ പ്രബോധന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

മാരാരിക്കുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണ കേസിലും, മൈക്രോഫിനാന്‍സ് കേസുകളിലും, എസ്.എന്‍. ട്രസ്റ്റ് കോളജുകളിലെ സാമ്പത്തിക ഇടപാട് സംബന്ധമായ കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയതോടൊപ്പം സംസ്ഥാന സര്‍ക്കാരിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ കോടതി മാറ്റി.


Related News

Comments

No comments yet. Be the first to comment!

Leave a Comment