കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തയ്യാറെടുക്കുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജോര്‍ജ് കുര്യന്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായി കാഞ്ഞിരപ്പള്ളി കണക്കാക്കപ്പെടുന്നതിനാല്‍ മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രനേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 6ന് കൊച്ചിയിലെത്തുന്ന മോദി എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കും. വിവിധ മതമേലധ്യക്ഷന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
മോദിയുടെ കേരള സന്ദര്‍ശനത്തോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാനാണ് ബിജെപിയുടെ നീക്കം.
Comments
No comments yet. Be the first to comment!
Leave a Comment