Wednesday, July 22, 2026
Kerala News

നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി  ഉത്തരവ് സ്റ്റേ ചെയ്തു



നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ഭരണപരമായ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന വിമര്‍ശനവും സുപ്രീം കോടതി ഹൈക്കോടതിക്കെതിരെ ഉന്നയിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ക്ഷേമപദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അവ ജനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനപ്രദമാകുന്നു എന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങള്‍ ഇത്തരം സര്‍വേകളില്‍ കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും വ്യക്തമാക്കി.

പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള സര്‍വേകളും വിലയിരുത്തലുകളും നടത്താന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment