Wednesday, July 22, 2026
Kerala News

സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി


സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങള്‍ എത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വാട്സ്ആപ്പ് നമ്പറുകളിലേക്ക് കൂടുതല്‍ സന്ദേശങ്ങള്‍ അയക്കുന്നത് കോടതി താല്‍ക്കാലികമായി വിലക്കി.

സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കരുതെന്ന് മുമ്പ് ഉത്തരവുണ്ടായിരുന്നുവെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകള്‍ സര്‍ക്കാരിന് എങ്ങനെ ലഭിച്ചുവെന്നതിലും കോടതി വിശദീകരണം തേടി.

ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കില്ലെന്നുറപ്പ് നല്‍കണമെന്ന് കോടതിയുടെ നിര്‍ദേശിച്ചു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment