Wednesday, July 22, 2026
Kerala News

വണ്ടാനം മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ പിഴവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്റെ കുടുംബം

വണ്ടാനം മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ പിഴവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്റെ കുടുംബം

ആലപ്പുഴ വണ്ടാനം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ച ഉഷ ജോസഫിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച ഉപകരണം വയറ്റിനകത്ത് ശേഷിച്ചതിനെ തുടര്‍ന്ന് ഉഷയ്ക്ക് ദീര്‍ഘകാലം വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവന്നതായും ചികിത്സയ്ക്കായി വലിയ സാമ്പത്തികഭാരം ഉണ്ടായതായും ബന്ധുവായ ജോയ്‌സി ബെന്നി ആരോപിച്ചു.

മൂത്രത്തില്‍ രക്തം വന്നതും മൂത്രസഞ്ചിയില്‍ മുറിവുണ്ടായതും വയറ്റിനകത്ത് കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണത്തിന്റെ ആഘാതമാണെന്ന് കുടുംബം പറയുന്നു. ഉപകരണം ദീര്‍ഘകാലം ശരീരത്തിനകത്ത് കിടന്ന് ദ്രവിച്ച് ഒടിഞ്ഞതായും ഉപകരണം കുത്തിനിന്ന ഭാഗത്ത് കല്ല് രൂപപ്പെട്ടതായും ആരോപണം ഉന്നയിച്ചു. ഇതുമൂലം ഉഷയ്ക്ക് ഇപ്പോള്‍ ജോലി ചെയ്യാനാകുമോയെന്നതുപോലും വ്യക്തമല്ലെന്നും നിലവിലുള്ള ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കാണ് സംഭവത്തിന് ഉത്തരവാദിത്തമെന്നും ജീവനക്കാരുടെ കുറവ് ഉണ്ടായിരുന്നെങ്കില്‍ അന്നേ ദിവസം ശസ്ത്രക്രിയ നടത്തിയത് എന്തിനാണെന്നും ജോയ്‌സി ബെന്നി ചോദിച്ചു. ചികിത്സാ വീഴ്ചയില്‍ ഉഷയ്ക്ക് നഷ്ടപരിഹാരം നല്‍കുകയും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment