കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ജബ്ബാര്‍, അഷ്റഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇവരില്‍ രണ്ടുപേരുടെ മരണമാണ് പിന്നീട് സ്ഥിരീകരിച്ചത്.
ബീച്ചിന് സമീപമുള്ള പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് സ്ലാബാണ് തകര്‍ന്ന് വീണത്. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment