തിരുവനന്തപുരം: ശബരിമല കൊടിമര പ്രതിഷ്ഠാ കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. കൊടിമര പ്രതിഷ്ഠയ്ക്കായി താന്‍ സ്വര്‍ണം നല്‍കിയിരുന്നതായി സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കേസിന്റെ ഭാഗമായി നടന്‍ മോഹന്‍ലാലിന്റെ മൊഴിയും വരും ദിവസങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് വിവരം.
അതേസമയം, കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് എസ്.ഐ.ടിക്ക് കത്ത് നല്‍കി. മുന്‍പ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് എസ്.ഐ.ടി പിടിച്ചെടുത്ത രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. കൊടിമര നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കൊടിമരത്തിനായി ആരൊക്കെ എത്രത്തോളം സ്വര്‍ണവും പണവും സംഭാവന നല്‍കി എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് രേഖകള്‍ പരിശോധിക്കുന്നത്. ഇതിന് ശേഷമായിരിക്കും കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുക. കൂടാതെ, നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി നിയോഗിച്ചിരുന്ന അഭിഭാഷക കമ്മീഷണറുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തും.
Comments
No comments yet. Be the first to comment!
Leave a Comment