Wednesday, July 22, 2026
Kerala News

ഭരണത്തുടർച്ചയുണ്ടാകും, മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും: എം വി ഗോവിന്ദൻ

ഭരണത്തുടർച്ചയുണ്ടാകും, മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും: എം വി ഗോവിന്ദൻ

കോഴിക്കോട് : സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ, അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണോ എന്ന ചോദ്യത്തിന് അത് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച പരിഹരിക്കാൻ പാർട്ടി നടപടികൾ സ്വീകരിക്കുമെന്നും എൽഡിഎഫിന്റെ നയങ്ങൾ അവരെ ബോധ്യപ്പെടുത്തുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായി സഖ്യമുള്ളത് യുഡിഎഫിനാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണവിരുദ്ധ വികാരമില്ലെന്ന എസ്‌ഡിപിഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ലെന്നും സത്യം ആര് പറഞ്ഞാലും സത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വിവാദമായ പയ്യന്നൂർ രക്തസാക്ഷി ഫണ്ട് സംബന്ധിച്ച കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ജില്ലാ കമ്മിറ്റിയോട് കണക്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടി നടപടികളുമായി ബന്ധപ്പെട്ട കുഞ്ഞികൃഷ്ണന്റെ വിഷയം ഇപ്പോൾ അടഞ്ഞ അധ്യായമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

Related News

Comments

No comments yet. Be the first to comment!

Leave a Comment