Monday, July 27, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ നടപടി മാതൃകാപരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

 രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ നടപടി മാതൃകാപരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ഇതുവരെ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയും കര്‍ശന നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പരാതിയോ തെളിവോ ഇല്ലാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. വിഷയം പാര്‍ട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവന്‍ നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് നടപടി എടുത്തത്. കേരളത്തില്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ? എന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മില്‍ തുടരുകയാണെന്നും, ബിജെപിയില്‍ പോക്സോ കേസിലെ പ്രതി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളോടുള്ള ബഹുമാനമാണ് കോണ്‍ഗ്രസിന്റെ തീരുമാനം വ്യക്തമാക്കുന്നത്. രക്ഷപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment