Monday, July 27, 2026
Kerala News

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗടു ക്ഷേമ പെന്‍ഷനാണ് വിതരണം ചെയ്യുക ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

ആകെ 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുക. ആഗസ്ത് മാസത്തെ പെന്‍ഷനോടൊപ്പം കുടിശികയായ ഒരു ഗഡുവും ചേര്‍ന്നാണ് വിതരണം.

ശനിയാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. 26.62 ലക്ഷം പേര്‍ക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും, മറ്റ് ഗുണഭോക്താക്കള്‍ക്ക് സഹകരണ ബാങ്കുകളിലൂടെ വീടുകളിലെത്തി നല്‍കും.

ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇതിന് 48.42 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. ഈ തുക കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനത്തിലൂടെയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment