Monday, July 27, 2026
Kerala News

രാഹുലിന് സംരക്ഷണം നല്‍കി: വി.ഡി. സതീശനും ഷാഫി പറമ്പിലും എതിരെ കോണ്‍ഗ്രസില്‍ നീക്കം

രാഹുലിന് സംരക്ഷണം നല്‍കി: വി.ഡി. സതീശനും ഷാഫി പറമ്പിലും എതിരെ കോണ്‍ഗ്രസില്‍ നീക്കം



തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എം.പി. ഷാഫി പറമ്പിലും എതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. രാഹുലിനെതിരായ പരാതികള്‍ ലഭിച്ചിട്ടും ഇരുവരും സംരക്ഷണം നല്‍കിയെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

പരാതികള്‍ അവഗണിച്ചതും നടപടികള്‍ കൈക്കൊള്ളാതിരുന്നതും പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ കാരണമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടതെന്നുമാണ് ആരോപണം. വിവാദം വ്യാപിക്കുന്ന സാഹചര്യത്തിലും ഷാഫി പറമ്പില്‍ വ്യക്തമായ പ്രതികരണം നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നു.

ഇതേസമയം, തനിക്ക് പരാതികള്‍ ലഭിച്ചിട്ടില്ലെന്നതാണ് വി.ഡി. സതീശന്റെ നിലപാട്. എന്നാല്‍ രാഹുലിന്റെ മെന്റര്‍മാരായി വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും തന്നെ പാര്‍ട്ടിക്കുള്ളില്‍ വിശേഷിപ്പിക്കാറുണ്ടെന്നതാണ് മറ്റൊരു വിമര്‍ശനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment