Thursday, July 30, 2026
Kerala News

കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി


കോഴിക്കോട് കൊടുവള്ളിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ പോലീസ് കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് അന്നൂസിനെ കണ്ടെത്തിയത്. കാണാതായിരുന്നതിനുശേഷം അഞ്ചാം ദിവസമാണ് ഇയാളെ കണ്ടെത്താന്‍ സാധിച്ചത്. അനൂസ് റോഷന്‍  തന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചു. 

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ അനസ് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അനൂസിനെ ഒളിപ്പിച്ചിരുന്ന സ്ഥലത്തെ കുറിച്ച് നിര്‍ണായകമായ സൂചന ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.

തട്ടിക്കൊണ്ട് പോയ സംഘം കര്‍ണാടകയിലേക്ക് കടന്നുവെന്ന സൂചനയെ അടിസ്ഥാനമാക്കി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൈസൂര്‍, ഷിമോഗ് മേഖലകളില്‍ തിരച്ചില്‍ നടത്തിയിരുന്നു. വിദേശത്തുള്ള അനൂസിന്റെ സഹോദരന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം ആണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment