Thursday, July 30, 2026
Kerala News

കോവിഡ് കേസുകളില്‍ വര്‍ധന; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് കേസുകളില്‍ വര്‍ധന; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ് ധരിക്കണമെന്ന് ആരോഗ്യമന്ത്രി




ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വീണ്ടും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കേരളത്തിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ രാജ്യങ്ങളിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

 രോഗലക്ഷണങ്ങളായ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും,  എല്ലാവരും പൊതു ഇടങ്ങളില്‍ ജാഗ്രതയോടെയും മുന്‍കരുതലോടെയും പെരുമാറണമെന്നും മന്ത്രി നിര്‍ദേശിച്ചു. രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് മന്ത്രി പറഞ്ഞു.

പ്രായമായവരും ഗര്‍ഭിണികളും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം.  ആശുപത്രികളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതോടൊപ്പം, അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും ചെയ്യണം.

ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സയ്ക്കിടെ  നിര്‍ബന്ധമായും ധരിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ചില സ്വകാര്യ ആശുപത്രികള്‍ രോഗികളെ മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുന്ന നടപടിയുണ്ട്, എന്നാല്‍ ഇത് തെറ്റായ സമീപനമാണെന്നും മന്ത്രി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment