Thursday, July 30, 2026
Kerala News

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസവും കുഞ്ഞ് ലൈംഗികപീഡനത്തിനിരയായി; ബന്ധു പിടിയില്‍

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസവും കുഞ്ഞ് ലൈംഗികപീഡനത്തിനിരയായി; ബന്ധു പിടിയില്‍


തിരുവാങ്കുളത്ത് നാല് വയസുള്ള കുട്ടിയെ അമ്മ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ കേരളത്തെ ഞെട്ടിക്കുന്ന ഏറെ ദാരുണമായ സംഭവവികാസങ്ങളാണ് പുറത്തുവരുന്നത്. കുട്ടി കൊലചെയ്യപ്പെടുന്നതിന് തൊട്ട് ദിവസം മുമ്പ് പോലും അടുത്ത ബന്ധുവില്‍ നിന്നും ക്രൂരമായ പീഡനത്തിന് വിധേയയായിരുന്നു എന്നാണ് ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവുകളായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുട്ടിയുടെ അടുത്ത ബന്ധുവായിരുന്ന പ്രതി കുറ്റം സമ്മതിച്ചിരിക്കുകയാണ്.

പത്തിലേറെ തവണ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ കുട്ടിയുടെ വീട്ടിന് സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്നുവെന്നും പലപ്പോഴും കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോകുകയും അവിടെ കുട്ടി ഉറങ്ങാറുണ്ടെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.  കുട്ടിക്ക് ഏതാണ്ട് രണ്ടര വയസ്സായപ്പോള്‍ തന്നെ പ്രതി പീഡനം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.

കുട്ടിയുടെ അടുത്ത ബന്ധുവായതിനാല്‍ തന്റെ മേല്‍ ആരും സംശയിക്കില്ലെന്ന ധൈര്യത്തിലാണ് ഇയാള്‍ ക്രൂരതകള്‍ തുടരുന്നത്. കുഞ്ഞ് തന്നോടുള്ള വിശ്വാസം പ്രകടിപ്പിച്ചിരുന്നതിനാല്‍ അതിനെ  ചൂഷണം ചെയ്തായിരുന്നു പീഡനം. പോലീസ് ചോദ്യം ചെയ്യലില്‍ പറ്റിപ്പോയി എന്നാണ് പ്രതി പറഞ്ഞത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment