Thursday, July 30, 2026
Kerala News

സ്‌കൂള്‍ പ്രവേശനോത്സവ തീയതി പ്രഖ്യാപിച്ചു

സ്‌കൂള്‍ പ്രവേശനോത്സവ തീയതി പ്രഖ്യാപിച്ചു


വേനലവധിക്ക് ശേഷം സംസ്ഥാത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിനാണ് തുറക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ രണ്ടിന് സ്‌കൂള്‍ ആരംഭിച്ച ശേഷം, രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ആദ്യ രണ്ട് ആഴ്ചകള്‍ ലഹരിവിരുദ്ധ ബോധവത്കരണവും നിയമബോധം ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക പിരീയഡുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആദ്യത്തെ രണ്ടാഴ്ച ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കും. ഈ മാര്‍ഗനിര്‍ങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്കാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. ഇതിന്റെ ഭാഗമായി, നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിവിരുദ്ധ ബോധവത്കരണം, സൈബര്‍ അവബോധം, പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment