സിനിമ സെറ്റില്‍ നടന് ലഹരി ഉപയോഗിച്ച സംഭവം; നടി വിന്‍സിയില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ എക്സൈസ്
സിനിമ സൈറ്റില്‍ നടന് ലഹരി ഉപയോഗിക്കുന്നത് തനിക്ക് അറിയാമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാനുള്ള തയ്യാറെടുപ്പുമായി എക്സൈസ്. നടി തുറന്നുപറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് എക്സൈസ് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ നടിക്ക് പരാതിയുണ്ടെങ്കില്‍ മാത്രമേ കേസെടുത്ത് അന്വേഷണം നടത്താന്‍ എക്സൈസ് തയ്യാറാക്കൂ.
17-04-2025
2025-04-17 09:16:00