കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്, ഒരാള്‍ റിമാന്‍ഡില്‍
കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാന്‍ഡില്‍. 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന ആളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
14-03-2025
2025-03-14 16:51:00