രാഹുലിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു; പ്രതിഷേധിച്ച് യുവജന സംഘടനകള്‍
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐയും യുവമോര്‍ച്ചയും പത്തനംതിട്ടയില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഹുലിനെ പുറത്തിറക്കാന്‍ കഴിയാത്തവിധം വാഹനത്തെ വളഞ്ഞുകൊണ്ടായിരുന്നു സമരം.
11-01-2026
2026-01-11 12:39:00