കേന്ദ്രത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും വ്യാജ പ്രചാരണം നടത്തുന്നു; ബജറ്റില്‍ ലഭിച്ചത് മുന്തിയ പരിഗണനയെന്ന് കെ സുരേന്ദ്രന്
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് യുഡിഎഫും എല്‍ഡിഎഫും വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ബജറ്റില്‍ മികച്ച പരിഗണന തന്നെയാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഭരിച്ച പത്തുവര്‍ഷം നല്കിയതിനെക്കാള് മൂന്നിരട്ടിയിലധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
04-02-2025
2025-02-04 20:28:00