ആഭ്യന്തര മന്ത്രി സ്ഥാനം മുഖ്യമന്ത്രി കൊള്ളാവുന്ന ആരെയെങ്കിലും ഏല്പിക്കണം; കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല
കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരത്തിലെ പൊലീസിനും ക്രമസമാധാനപാലനത്തിനും എന്തു സംഭവിക്കുന്നു എന്നത് കേരളജനത അതീവ ഗൗരവതരമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. സ്ത്രീകള്‍ അടക്കമുള്ള ഒരു വിവാഹപാര്‍ട്ടിയെ ക്വട്ടേഷന്‍ സംഘത്തെപ്പോലെ നടുറോഡിലിട്ട് പോലീസ് ആക്രമിച്ചു ക്രൂരമായി പരുക്കേല്പിക്കുകയെന്നൊക്കെ പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അതും ആളുമാറി തല്ലി എന്നാണ് പോലീസ് ഭാഷ്യം.
06-02-2025
2025-02-06 11:45:00