കൊടകര കെട്ടിട ദുരന്തം: മൂന്ന് പേര് മരിച്ചു, 14 പേര് ഓടി രക്ഷപ്പെട്ടു
തൃശൂര്‍ കൊടകരയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് മൂന്നു പേരുടെ ജീവനെടുത്തു. അപകടത്തില്‍ മരിച്ചവര്‍ പശ്ചിമബംഗാള്‍ സ്വദേശികളായ രാഹുല്‍, അലീം, റൂബല്‍ എന്നവരാണ്. ഇരുനില കെട്ടിടം ശക്തമായ മഴയെതുടര്‍ന്നാണ് രാവിലെ ഏകദേശം ആറുമണിയോടെയായി ഇടിഞ്ഞുവീണത്. അപകടസമയത്ത് വീടിനുള്ളില്‍ 17 പേര് ഉണ്ടായിരുന്നു.
27-06-2025
2025-06-27 11:45:00