വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം മുടങ്ങുന്നു
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച 300 രൂപ സഹായം മുടങ്ങിയതായി പരാതി. കഴിഞ്ഞ് നാലു മാസമായി ഈ പണം ലഭിക്കുന്നില്ലെന്നാണ് പരാതി. നേരത്തെ വിതരം ചെയ്തിരുന്ന സഹായം നീട്ടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാല്‍ ദുരിതബാധിതര്‍ക്ക് ഈ തുക ലഭ്യമായില്ല.
12-03-2025
2025-03-12 13:33:00