by webdesk3 on | 09-06-2026 02:59:04
ഇടുക്കി: മാസപ്പടി കേസില്‍ ഇനിയും നിരവധി വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കേസില്‍ സിബിഐ അന്വേഷണം നടന്നാല്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ടി. വീണ യാതൊരു സേവനവും നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് വീണയ്ക്കെതിരായ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എം.ആര്.എല്ലിന് യഥാര്‍ത്ഥ സേവനം ലഭിച്ചത് പി.വിയില്‍ നിന്നാണെന്നും, കരിമണല്‍ ഖനനത്തിന് ആവശ്യമായ അവസരങ്ങളും അനുകൂല സാഹചര്യങ്ങളും മുന്‍ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
വീണ എന്തിനുവേണ്ടിയാണ് പണം സ്വീകരിച്ചതെന്ന ചോദ്യവും മാത്യു കുഴല്നാടന് ഉയര്‍ത്തി. ബാങ്ക് വഴിയാണ് പണം കൈമാറിയതെങ്കിലും നിയമപരമായി ലഭിച്ച വരുമാനമെന്ന പേരില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. യാതൊരു പ്രയോജനവുമില്ലാതെ ആരും കോടിക്കണക്കിന് രൂപ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ആര്.എല്‍ കമ്പനിക്ക് കരിമണല്‍ ഖനനത്തിന് അനുകൂലമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും, ഭൂപരിധി നിയമപ്രകാരം തിരിച്ചുപിടിക്കേണ്ട ഭൂമിക്ക് ഇളവുകള്‍ അനുവദിച്ചുവെന്നും മാത്യു കുഴല്നാടന് ആരോപിച്ചു. 60 ഏക്കറിലധികം ഭൂമിക്ക് റവന്യൂ ഇളവ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണ്; രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്
ആരോഗ്യ വകുപ്പ് കൂടുതല്‍ വിമര്‍ശനം നേരിടുന്ന വകുപ്പെന്ന് മന്ത്രി കെ. മുരളീധരന്; ഭരണപരമായ മാറ്റങ്ങള്‍ തുടരുമെന്ന് സൂചന
മാസപ്പടി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന്
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്; തമിഴ്നാടുമായി സമവായത്തിന് ശ്രമമെന്ന് വിശദീകരണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
നെയ്യാറ്റിന്‍കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായി
മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്‍സ്
കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല: പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്