by webdesk3 on | 09-06-2026 02:54:16
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരമായി പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന് ശ്രമിച്ചുവരികയാണെന്നും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യമായ ജലലഭ്യതയും ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്ന തരത്തിലുള്ള പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിലെ കമ്പം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച മന്ത്രി, തമിഴ്നാട്ടിലെ പുതിയ സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുമെന്നും, സംസ്ഥാനത്തിന്റെ സുരക്ഷാ ആശങ്കകള്‍ പരിഗണിച്ചുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണ്; രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്
ആരോഗ്യ വകുപ്പ് കൂടുതല്‍ വിമര്‍ശനം നേരിടുന്ന വകുപ്പെന്ന് മന്ത്രി കെ. മുരളീധരന്; ഭരണപരമായ മാറ്റങ്ങള്‍ തുടരുമെന്ന് സൂചന
മാസപ്പടി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന്
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്; തമിഴ്നാടുമായി സമവായത്തിന് ശ്രമമെന്ന് വിശദീകരണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
നെയ്യാറ്റിന്‍കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായി
മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്‍സ്
കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല: പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്