News Kerala

നെയ്യാറ്റിന്‍കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായി

Axenews | നെയ്യാറ്റിന്‍കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായി

by webdesk3 on | 09-06-2026 02:47:34

Share: Share on WhatsApp Visits: 37


 നെയ്യാറ്റിന്‍കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായി


തിരുവനന്തപുരം: നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായതായി പരാതി. സ്വര്‍ണാഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍, സ്വര്‍ണക്കട്ടകള്‍ എന്നിവയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്.

തിരുവാഭരണ കമ്മീഷന്‍ നടത്തിയ വാര്‍ഷിക പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. പരിശോധനയ്ക്കുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മെയ് 24-ന് നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. മെയ് 23-നാണ് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലായിരുന്നു. എല്ലാ വര്‍ഷവും ഇവയുടെ കണക്കെടുപ്പ് നടത്താറുണ്ട്. ഇത്തവണത്തെ പരിശോധനയിലാണ് വലിയ തോതില്‍ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

അരവല്ലൂര്‍, നെയ്യാറ്റിന്‍കര, കാളേശ്വരം, ചെഴുങ്ങാന്നൂര്‍, പാറശ്ശാല, മുര്യങ്കര എന്നിവയുള്‍പ്പെടെ 20-ലധികം ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കളാണ് കാണാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ തൂക്കമോ സാമ്പത്തിക മൂല്യമോ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment