News Kerala

മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്‍സ്

Axenews | മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്‍സ്

by webdesk2 on | 09-06-2026 10:02:12

Share: Share on WhatsApp Visits: 4


മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്‍സ്

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

സിഎംആര്‍എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ.എസ്. സുശേഷ് കുമാര്‍ എന്നിവരാണ് സമന്‍സ് ലഭിച്ച മറ്റ് പ്രധാന വ്യക്തികള്‍. ഈ ഉന്നത ഉദ്യോഗസ്ഥരെക്കൂടാതെ കമ്പനിയിലെ മറ്റ് ചില മുന്‍നിര ജീവനക്കാരോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ ടിയുടേത് ഉള്‍പ്പെടെയുള്ള വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത നിര്‍ണായക രേഖകള്‍ കൂടി വച്ചുകൊണ്ടാകും ഇ ഡി ചോദ്യങ്ങള്‍ ചോദിക്കുക. 






Share:

Search

Recent News
Popular News
Top Trending


Leave a Comment