by webdesk2 on | 09-06-2026 08:43:43 Last Updated by webdesk2
ന്യൂഡല്‍ഹി: രാജ്യത്ത് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന (PMUY) ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം നാലായി വെട്ടിച്ചുരുക്കി. നേരത്തെ ഇത് ഒന്‍പത് സിലിണ്ടറുകളായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിച്ചതും പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം ഉയര്‍ന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 2016-ല്‍ ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് ഒന്‍പതായും ഇപ്പോള്‍ നാലായും കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു.
ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാര്‍ക്ക് പ്രഹരമായി ഈ തീരുമാനവും പുറത്തുവന്നിരിക്കുന്നത്. നിലവില്‍ 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് 700 രൂപയോളം നഷ്ടം വരുന്നുണ്ടെന്നാണ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് 30 രൂപയും വീതം കമ്പനികള്‍ക്ക് ഇപ്പോഴും നഷ്ടം സംഭവിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും എണ്ണക്കമ്പനികളുടെ ഈ പ്രതിദിന നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ 29 രൂപയുടെ വര്‍ധനവ് വരുത്തിയത്. മൂന്ന് മാസത്തിനിടയില്‍ രണ്ടാം തവണയാണ് ഗാര്‍ഹിക പാചകവാതകത്തിന് വില കൂട്ടുന്നത്. പുതിയ വിലവര്‍ധനവോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 913 രൂപയില്‍ നിന്ന് 942 രൂപയായും, കൊല്‍ക്കത്തയില്‍ 939 രൂപയില്‍ നിന്ന് 968 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ 912 രൂപയായിരുന്ന സിലിണ്ടറിന് ഇപ്പോള്‍ 941 രൂപയായി മാറിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്ത് സിലിണ്ടര്‍ വില 951 രൂപയിലെത്തി.
പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ കാരണം രാജ്യാന്തര വിപണിയില്‍ എല്‍പിജി വില വന്‍തോതില്‍ ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇത്രയധികം വില കൂട്ടിയിട്ടും വിപണിയിലെ യഥാര്‍ത്ഥ ചെലവുമായി പൊരുത്തപ്പെടാന്‍ വല്ലാത്ത പ്രയാസമാണെന്നാണ് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും കുത്തനെ കൂടിയതോടെ ഹോട്ടല്‍ ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്തുടനീളം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്.
മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്‍സ്
കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല: പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 24 ജീവനക്കാരും സുരക്ഷിതർ
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങള്‍; 13 പേര് പിടിയില്‍
അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദേശം
കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കാരം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്