by webdesk3 on | 24-05-2026 12:49:47
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. രോഗിയായ വത്സലയെ ശരീരത്തില്‍ പകുതി സൂചിയുമായി ഡിസ്ചാര്‍ജ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അതേസമയം, സൂചി ശരീരത്തില്‍ കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ നിന്ന് ആവശ്യമായ ചികിത്സാ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
സൂചി കുടുങ്ങിയ രോഗിയെ വീട്ടിലേക്ക് തിരിച്ചയച്ചത്, പരാതി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്, പകുതി സൂചിയുമായാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതെന്നത് എന്നിവയാണ് ഡോക്ടര്‍ക്കെതിരായ പ്രധാന വീഴ്ചകളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏകദേശം ഒരു വര്‍ഷം മുമ്പ് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആറന്മുള സ്വദേശിനിയായ വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി കുത്തിവെപ്പ് നല്‍കിയതിന് പിന്നാലെ ഇടുപ്പിന്റെ ഭാഗത്ത് സ്ഥിരമായ വേദന അനുഭവപ്പെട്ടതായി കുടുംബം പറയുന്നു.
ആദ്യഘട്ടത്തില്‍ വേദന കാര്യമാക്കിയില്ലെങ്കിലും പിന്നീട് അസഹനീയമായതോടെ വീണ്ടും ആശുപത്രിയെ സമീപിച്ചു. കുത്തിവെപ്പ് എടുത്ത ഭാഗത്ത് നീര്‍ക്കെട്ടും പഴുപ്പും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയതായി കണ്ടെത്തിയത്.
തുടര്‍ന്ന് സൂചി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാനായത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ സംഭവത്തില്‍ വ്യക്തത വരികയുള്ളുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒരു വര്‍ഷം മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത് ഒഴികെ മറ്റെവിടെയും ചികിത്സയ്ക്കായി പോയിട്ടില്ലെന്ന് വത്സലയും കുടുംബവും ആവര്‍ത്തിച്ചു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍
മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്
ബലി പെരുന്നാൾ: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്ക; ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
രത്തൻ ഖേൽക്കറുടെ നിയമനം; ദേശീയ തലത്തിൽ ആയുധമാക്കി ബിജെപി
ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്
മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്