News Kerala

പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍

Axenews | പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍

by webdesk3 on | 24-05-2026 12:45:59

Share: Share on WhatsApp Visits: 6


പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍



പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് അനുവദിച്ച കൂട്ട പരോള്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്ന സൂചന നല്‍കുന്ന രേഖകള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവില്‍ പരോള്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ കാര്യമാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും, 10 പ്രതികള്‍ക്കും ജയില്‍ വകുപ്പ് നേരിട്ടാണ് പരോള്‍ അനുവദിച്ചതെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രതികള്‍ക്ക് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പരോള്‍ അനുവദിച്ചതെന്നായിരുന്നു മുന്‍പ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, പരോള്‍ അനുവദിക്കുന്നതിന് മുമ്പ് ലോക്കല്‍ പൊലീസിന്റെയും പ്രൊബേഷന്‍ ഓഫീസറുടെയും റിപ്പോര്‍ട്ട് തേടിയില്ലെന്ന ഗുരുതര ആക്ഷേപവും ഉയരുന്നുണ്ട്.

2019 ഫെബ്രുവരി 17-നായിരുന്നു കാസര്‍ഗോഡ് പെരിയയില്‍ സംസ്ഥാനത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. രാത്രി ഏഴരയോടെയുണ്ടായ ആക്രമണത്തില്‍ കൃപേഷ് സംഭവസ്ഥലത്തുവെച്ചും ശരത് ലാല്‍ മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് 23 വയസ്സും കൃപേഷിന് 19 വയസ്സുമായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment