by webdesk3 on | 24-05-2026 12:41:29
മുട്ടില്‍ മരംമുറി കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണസംഘം രംഗത്ത്. കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യുവിനെ മാറ്റണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. പ്രോസിക്യൂട്ടറുടെ ഇടപെടലുകളില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു വര്‍ഷമായി നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു മുട്ടില്‍ മരംമുറി കേസ് അന്വേഷണം നടന്നത്. അഡ്വ. ജോസഫ് മാത്യു പ്രോസിക്യൂട്ടറായിരിക്കുന്നിടത്തോളം കേസിന്റെ ഭാവിയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തിനിടെ 85,000 പേജുകളുള്ള 41 കുറ്റപത്രങ്ങളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 36 കുറ്റപത്രങ്ങളിലും ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവര്‍ നടത്തിയതായി പറയുന്ന ഈട്ടിക്കൊള്ളയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂവുടമകളായ ആദിവാസികളെ കബളിപ്പിച്ച് കോടികള്‍ വിലമതിക്കുന്ന ഈട്ടിമരങ്ങള്‍ വെറും 14 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരാനിടയുണ്ടെന്നാണ് സൂചന.
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍
മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്
ബലി പെരുന്നാൾ: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്ക; ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
രത്തൻ ഖേൽക്കറുടെ നിയമനം; ദേശീയ തലത്തിൽ ആയുധമാക്കി ബിജെപി
ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്
മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്