മകളെ ക്രൂരമായി തല്ലിച്ചതച്ച് പിതാവ്; പ്രാങ്ക് വീഡിയോ എന്ന് വാദം
മകളെ ക്രൂരമായി തല്ലച്ചതച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. എട്ടുവയസ്സുകാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇതില്‍ പൊലീസ് ഇടപെട്ടത്. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് കുട്ടിയുടെ അച്ഛനായ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ... കൂടുതൽ വായിക്കാൻ